ചന്ദാ കൊച്ചാറിന് ഡോക്ടർ ഓഫ് ലോ ബഹുമതി

Posted on: October 19, 2014

Chanda-Kocchar-big-a

ഐസിഐസിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ചന്ദാ കൊച്ചാറിന് കാനഡയിലെ കാർലെടൺ സർവകലാശാല ഡോക്ടർ ഓഫ് ലോ സമ്മാനിച്ചു. സാമ്പത്തിക മേഖലയിലെ പുതിയ പ്രവർത്തനങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ ഫലപ്രദമായ നേതൃത്വത്തിനുമുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകുന്നതെന്ന് സർവകലാശാല ചൂണ്ടിക്കാട്ടി.

ഇന്ത്യയും കാനഡയും തമ്മിലുള്ള വർധിച്ചു വരുന്ന ബന്ധത്തിനുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതിയെന്ന് ചടങ്ങിൽ സംസാരിച്ച ചന്ദാ കൊച്ചാർ ചൂണ്ടിക്കാട്ടി. മുൻ ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി കോഫി അന്നൻ, മുൻ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ്, നോബൽ സമ്മാന ജേതാവ് ആങ് സാങ് സൂകി തുടങ്ങിയവർ ഈ ബഹുമതി ലഭിച്ചവരിൽ ഉൾപ്പെടുന്നു.