ലുലു ഗ്രൂപ്പിന് മധ്യപ്രദേശിലേക്ക് ക്ഷണം

Posted on: January 23, 2019

ഭോപ്പാല്‍ : മധ്യപ്രദേശിലെ പുകിയ നിക്ഷേപ സാഹചര്യങ്ങളില്‍ ആഗോള വ്യവസായികളെ ബോധ്യപ്പെടുത്തുന്നതിനായി ദാവോസിലെത്തിയ മുഖ്യമന്ത്രി കമല്‍നാഥ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ നിക്ഷേപ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ ചില്ലറ വില്പന, ഭക്ഷ്യ സംസ്‌കരണ മെഖലകളില്‍  അനന്തമായ സാധ്യതകളാണഉള്ളതെന്ന് അദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നചചല പ്രതിനിധിസംഘം അടുത്തു തന്നെ കൊച്ചിയിലെത്തി ലുലു മാളും ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലുലു ഗ്രൂപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ പദ്ധതികളുടെ നടത്തിപ്പ് നേരിട്ട് മനസിലാക്കാന്‍ അടുത്ത് തന്നെ കേരളം സന്ദര്‍ശിക്കുമെന്നും യൂസഫലിയെ കമല്‍നാഥ് അറിയിച്ചു.