ഐ ഒ സി ബ്രിട്ടീഷ് കൊളംബിയയിൽ 4 ബില്യൺ ഡോളർ മുതൽമുടക്കും

Posted on: October 15, 2014

Indian-Oil-Corporation-Logoദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉത്പാദനത്തിനായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ബ്രിട്ടീഷ് കൊളംബിയയിൽ നാല് ബില്യൺ ഡോളർ മുതൽമുടക്കും. മെയ് മാസത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ ഷെയ്ൽ ഗ്യാസ് ആസ്തികളിൽ ഐ ഒ സി 10 ശതമാനം ഓഹരിപങ്കാളിത്തം നേടിയിരുന്നു. ഇവിടെ നിന്നുള്ള ഉത്പാദനം ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യാനാണ് ഐ ഒ സി ലക്ഷ്യമിടുന്നത്.