03
Friday
May 2024
May 2024
നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
Posted on: December 20, 2018
കൊച്ചി : ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ (എ ഐ ബി ഒ സി) നേതൃത്വത്തില്‍ മൂന്നര ലക്ഷത്തോളം ബാങ്ക് ഓഫീസര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്കിംഗ് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സേവന വേതന വ്യവസ്ഥകളും വിരമിച്ചവരുടെ പെന്ഷന് ആനുകൂല്യങ്ങളും കാലികമായി പുതുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് എ ഐ ബി ഒ സി സീനിയര്‍ വൈസ് പ്രസിഡന്റ് പോള്‍ മുണ്ടാടന്‍ പറഞ്ഞു.
അര്‍ഹമായ ശമ്പള വര്‍ധന എത്രയും പെട്ടന്ന് നടപ്പാക്കുക, അടിസ്ഥാന പെന്‍ഷനും ഫാമിലി പെന്‍ഷനും കാലികമായി പരിഷ്ക്കരിക്കുക, പഞ്ചദിന ബാങ്കിംഗ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
TAGS: Bank Strike |
News in this Section