04
Saturday
May 2024
May 2024
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു
Posted on: December 17, 2018
ഭോപ്പാല്‍ : മധ്യപ്രദേശിന്റെ 18 ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു. ഭോപ്പാലിലെ ജംബോരി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുന്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്, എന്‍സിപി നേതാവ് ശരത് പാവാര്‍, ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
TAGS: Kamal Nath | Madhya Pradesh |
News in this Section