കൊച്ചിയിൽ യമഹ ടെക്‌നിക്കൽ സ്‌കൂൾ

Posted on: October 1, 2014

Yamaha-logo-smallകൊച്ചി ഉൾപ്പടെ രാജ്യത്തെ 10 കേന്ദ്രങ്ങളിൽ യമഹ ടെക്‌നിക്കൽ സ്‌കൂളുകൾ തുടങ്ങും. ഡിസംബറിൽ കൊച്ചി, ചെന്നൈ, ലക്‌നോ, ഭുവനേശ്വവർ എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ തുറക്കും. സെന്റ് ജോസഫ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ടുമായി ചേർന്ന് ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിശീലനകേന്ദ്രം ഇന്ന് മംഗലാപുരത്ത് തുടങ്ങും.

ടു വീലർ ടെക്‌നീഷ്യൻമാരാകാൻ താത്പര്യമുള്ള ചെറുപ്പക്കാർക്കു പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് യമഹ മോട്ടോർ ഇന്ത്യ ഡയറക്ടർ (മാർക്കറ്റിംഗ്) കിമുറ ഹിറോഷി പറഞ്ഞു.