നിസ്സാന്‍ ഡിജിറ്റല്‍ ഹബ് ഉദ്ഘാടനം ഇന്ന്

Posted on: December 10, 2018

തിരുവനന്തപുരം : നിസ്സാന്‍ ഡിജിറ്റല്‍ ഹബിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ സാങ്കേതികവിദ്യാ പ്രവര്‍ത്തനങ്ങളുടെ ആഗോള കേന്ദ്രമായ ഡിജിറ്റല്‍ ഹബിന്റെ ഓഫീസ് ടെക്‌നോപാര്‍ക്ക് തേഡ് ഫേസിലാണ്.

നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഡേറ്റാ സയന്‍സ് തുടങ്ങിയവയാകും ശ്രദ്ധാകേന്ദ്രങ്ങള്‍. നിസ്സാന്റെ ഡ്രൈവര്‍രഹിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഡിജിറ്റല്‍ പിന്തുണ ഉള്‍പ്പെടെ ഡിജിറ്റല്‍ ഹബ് നിര്‍വഹിക്കും.

രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള മിടുക്കരെ തലസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുന്നതാകും ഡിജിറ്റല്‍ ഹബെന്ന് നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് പറഞ്ഞു. 500 പേര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ജോലി നല്‍കാനാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.