യു എസ് ടി ഗ്ലോബലിന് ഹൈദരാബാദില്‍ പുതിയ കേന്ദ്രം

Posted on: November 24, 2018

തിരുവനന്തപുരം : ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എസ് ടി ഗ്ലോബല്‍ ഹൈദരാബാദില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ 1,000 ജീവനക്കാരെ പുതിയ കേന്ദ്രത്തില്‍ നിയമിക്കാനാണു പദ്ധതി.

പുതിയ കേന്ദ്രത്തെ ഹരിലാല്‍ നീലകണ്ഠന്‍ നയിക്കും. കാലിഫോര്‍ണിയ, സിംഗപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ റീജനല്‍ ആസ്ഥാനങ്ങളും ലോകമെമ്പാടുമായി മുപ്പത്തഞ്ചിലേറെ കേന്ദ്രങ്ങളും യു എസ് ടി ഗ്ലോബലിനുണ്ട്.

TAGS: UST Global |