May 2024
ക്രെഡായ് കേരള സമ്മേളനത്തിന് ഇന്ന് തുടക്കം
Posted on: November 23, 2018
കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ ദ്വിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ രാവിലെ 9.30 ന് ഡോ. ശശി തരൂര്‍ എം. പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്രെഡായ് ദേശീയ പ്രസിഡണ്ട് ജാക്സി ഷാ മുഖ്യപ്രഭാഷണം നടത്തും. ക്രെഡായ് കേരള ചെയര്മാന് ഡോ. നജീബ് സക്കറിയ, കോണ്‍ഫറന്‍സ് ചെയര്മാന് എം. വി ആന്റണി, ദക്ഷിണേന്ത്യന്‍ ഉപാധ്യക്ഷന്‍ ശിവ റെഡ്ഢി, ജെ എല്‍ എല്‍ ഇന്ത്യ സി ഇ ഒയും കണ്ട്രി ഹെഡുമായ രമേശ് നായര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
നാളെ രാവിലെ പത്തരയ്ക്ക് നിര്‍മാണ രംഗത്തെ ട്രെന്‍ഡുകളെയും സാധ്യതകളെയും കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ അമേരിക്കന്‍, ഇന്ത്യന്‍ ആര്‍ക്കിടെക്റ്റും പ്ലാനറുമായ ക്രിസ്റ്റഫര്‍ ചാള്‍സ് ബെനിഗര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് മുംബൈ ഡബ്ബാവാലകളെ കുറിച്ചുള്ള കഥകള്‍ പുറംലോകത്തെ അറിയിച്ച ഡോ. പവന് അഗര്‍വാള്‍ പങ്കെടുക്കുന്ന പ്രത്യേക സെഷന് നടക്കും. ന്യൂ ഇന്ത്യ സമ്മിറ്റിനെ കുറിച്ചുള്ള പ്രഖ്യാപനവും രണ്ടാം ദിനത്തില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഏലിയാസ് ജോര്‍ജ് മുഖ്യാതിഥിയാകും.
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ചാപ്റ്ററുകളില്‍ നിന്നായി മുന്നൂറ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സി ഐ ഐ, ബായ്, കെ എം എ , ഐ എ എ, ഐ പി എ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് നൂറ് പ്രതിനിധികളും പങ്കെടുക്കും. മാറ്റങ്ങളെ സ്വീകരിക്കുക, വിജയത്തെ പുനര്‍നിര്‍വചിക്കുക എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം.
TAGS: CREDAI Kerala |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്