ഹൈദരബാദിൽ വൈഫൈയുമായി എയർടെൽ

Posted on: October 10, 2014

Airtel-Logo-big

ഹൈദരബാദിൽ മൂന്നു മാസത്തേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ സൗജന്യ വൈഫൈയുമായി എയർടെൽ. എയർടെൽ നെറ്റ് വർക്കിൽ ലോഗിൻ ചെയ്യുന്നവർക്കു വൺടൈം പാസ്‌വേഡ് കമ്പനി നൽകും. പാസ്‌വേഡ് ഉപയോഗിച്ച് ഒരു ദിവസം 750 എംബി ഡാറ്റ ഉപയോഗിക്കാനാവും.

വൈഫൈയ്ക്കു വേണ്ടി എട്ടു കിലോമീറ്റർ ചുറ്റളവിൽ 17 ഹോട്ട് സ്‌പോട്ടുകളാണ് ഹൈടെക് സിറ്റിയിൽ എയർടെൽ സ്ഥാപിച്ചിട്ടുള്ളത്. ഹൈദരബാദിൽ 700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വൈഫൈ ഏർപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തെലുങ്കാന ഐടി മന്ത്രി ടി. രാമറാവു പറഞ്ഞു.