19
Sunday
May 2024
May 2024
അരുന്ധതി ഭട്ടാചാര്യ വിപ്രോ ഡയറക്ടര്‍
Posted on: October 25, 2018
ബംഗലുരു : എസ് ബി ഐ മുന്‍ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയെ വിപ്രോയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. 2019 ജനുവരി ഒന്നു മുതലാകും നിയമനം. ഓഹരി ഉടമകളുടെ അംഗീകാരത്തോടെ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.
അരുന്ധതി ഭട്ടാചാര്യക്ക് സാമ്പത്തിക മേഖലയിലുള്ള ആഴത്തിലുള്ള അറിവും സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ധാരണയും വിപ്രോയ്ക്ക് ഗുണകരമാകുമെന്ന് വിപ്രോ ചെയര്മാന് അസിം പ്രേംജി പറഞ്ഞു. അരുന്ധതിയെ അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി നിയമിച്ചിരുന്നു.
TAGS: Arundhati Bhattacharya |
News in this Section