അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി നീട്ടി

Posted on: October 1, 2016

arundhati-bhattacharya-big

മുംബൈ : എസ് ബി ഐ ചെയർമാൻ അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി നീട്ടിയത്.

ഇതോടെ 2017 ഒക്‌ടോബർ വരെ എസ് ബി ഐ ചെയർമാൻ പദവിയിൽ തുടരാം. ഈ വർഷം ഒക്‌ടോബർ 6 നാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്.