May 2024
വണ്ടർല ഹൈദരാബാദ് 2016 ൽ
Posted on: October 6, 2014
വണ്ടർല ഹോളിഡെയ്‌സ് ഹൈദരാബാദിൽ അമ്യൂസ്‌മെൻ പാർക്ക് തുറക്കും. ഹൈദരാബാദ് മെട്രോപൊളിറ്റൻ അഥോറിട്ടിയുടെ അനുമതി ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. 2016-17 ൽ പ്രവർത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
ചെന്നൈയിലും അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങാൻ വണ്ടർല ഹോളിഡെയ്‌സിന് പദ്ധതിയുണ്ട്. ഇതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. കൊച്ചിയിലും ബംഗലുരുവിലുമുള്ള പാർക്കുകളിൽ കഴിഞ്ഞവർഷം സന്ദർശകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2013-14 ൽ സന്ദർശകരുടെ എണ്ണം മുൻവർഷത്തെ 23.40 ലക്ഷത്തിൽ നിന്ന് 22.91 ലക്ഷമായി കുറഞ്ഞു.
(This news was published on October 6, 2014)
TAGS: Amusement Park | Hyderabad Metropolitan Authority | Wonderla | Wonderla Bangalore | Wonderla Holidays | Wonderla Hyderabad | Wonderla Kochi |