അവധിക്കാല ഓഫറുകളുമായി കൊച്ചി വണ്ടര്‍ല

Posted on: October 19, 2023

കൊച്ചി : വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് ഈ മാസം 20 മുതല്‍ 24 വരെ ആകര്‍ഷക അവധിക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ജന്മദിന സൗജന്യ ഓഫര്‍, എര്‍ലി ബേര്‍ഡ് ഓഫര്‍, കോളേജ് ഐഡി ഓഫര്‍ എന്നിവ വണ്ടര്‍ലായുടെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുന്നു.

ജന്മദിനം ആഘോഷിക്കുന്നവര്‍ക്ക് പാര്‍ക്കിലേക്കു പ്രവേശനം സൗജന്യമാണ്. ജന്മദിനത്തിന് 5 ദിവസങ്ങള്‍ക്ക് മുമ്പോ ശേഷമോ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ സൗജന്യ ടിക്കറ്റ ലഭിക്കും. മൂന്ന് ദിവസം മുമ്പ് ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് പാര്‍ക്കില്‍ പ്രവേശനം എളുപ്പമാക്കാനും 10% കിഴിവ് ലഭിക്കാനും അവസരമൊരുക്കുന്നതാണ് എര്‍ലി ബേര്‍ഡ് ഓഫര്‍. കോളേജ് ഐഡി ഓഫറില്‍ 22 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ഐഡി കാര്‍ഡ് കാണിച്ച് എല്ലാ വണ്ടര്‍ല പാര്‍ക്കുകളിലും ടിക്കറ്റ് നിരക്കുകളില്‍ ഫ്‌ലാറ്റ് 20% കിഴിവ് ലഭിക്കും.

മികച്ച അനുഭവങ്ങള്‍ വണ്ടര്‍ലായിലെത്തുന്നവര്‍ക്ക് ഉറപ്പു നല്‍കാന്‍ ബാധ്യസ്ഥമാണെന്നു വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. നിരവധി ഇളവുകളും ആകര്‍ഷണങ്ങളും ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. https://bookings.wonderla.com/ പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍വെബ്സൈറ്റിലും 0484-3514001, 7593853107 എന്നീ നമ്പറുകളിലും ലഭ്യമാകും.

 

TAGS: Wonderla Kochi |