രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Posted on: October 5, 2018

മുംബൈ : രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 74 രൂപയായി. കഴിഞ്ഞ ഒരു മാസത്തിലേറയായി രൂപ തകര്‍ച്ച നേരിടുകയാണ്.

2018 ല്‍ മാത്രം ഇന്ത്യന്‍ രൂപ 12 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യം രൂപയുടെ മൂല്യം 63.62 നിലവാരത്തിലായിരുന്നു.