പെട്രോൾ, ഡീസൽ വിലകൾ കൂടി

Posted on: September 27, 2018

കൊച്ചി : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലകൾ ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസലിന് 12 പൈസയും കൂടി. മംബൈയിൽ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.32 രൂപയുമാണ്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86.37 രൂപയും ഡീസലിന് 79.46 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 85.24 രൂപയും ഡീസൽ ലിറ്ററിന് 78.32 രൂപയുമായി.