കുൽദീപ് നയ്യാർ അന്തരിച്ചു

Posted on: August 23, 2018

ന്യൂഡൽഹി : മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന കുൽദീപ് നയ്യാർ (95) അന്തരിച്ചു. ബുധനാഴ്ച രാത്രി 12.30 ടെ എസ്‌കോർട്ട്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ലോധിറോഡ് ശ്മശാനത്തിൽ. കുൽദീപ് നയ്യാരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച കുൽദീപ് നയ്യാർ ഉർദു പത്രത്തിന്റെ റിപ്പോർട്ടറായാണ് ജീവിതമാരംഭിച്ചത്. ഇന്ത്യയിലെത്തിയ അദേഹം ദ സ്‌റ്റേറ്റ്‌സ്മാൻ ദിനപത്രത്തിൽ പ്രവർത്തിച്ചു. അടിയാന്താരവസ്ഥ കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ടു. 1990 ൽ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി. 1997 ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

പതിന്നാല് ഭാഷകളിലായി 80 ദിനപത്രങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നു. ആത്മകഥയായ ബിയോണ്ട് ദ ലൈൻസ് ഉൾപ്പടെ 15 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

TAGS: Kuldip Nayar |