വിദേശ സഹായം വേണ്ടെന്ന് കേന്ദ്രം

Posted on: August 21, 2018

ന്യൂഡല്‍ഹി : കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തെ സഹായിക്കാമെന്ന ഐക്യരാഷ്ട്ര സഭയുടെ വാഗ്ദാനമാണ് കേന്ദ്രം നിരസിച്ചത്.

അതേ സമയം വ്യക്തികളും സംഘടനങ്ങളും നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ കേരളത്തിന് സഹായം പ്രഖ്യാപ്പിച്ചിട്ടുണ്ട്.

TAGS: Govt. Of India |