കാർദേഖോ ഗാഡിഡോട്ട്‌കോമിനെ ഏറ്റെടുത്തു

Posted on: September 30, 2014

cardekho-Logo-smallഓട്ടോ പോർട്ടലായ കാർദേഖോ ഡോട്ട്‌കോം, ഗാഡിഡോട്ട്‌കോമിനെ ഏറ്റെടുത്തു. ഏറ്റെടുക്കാനുള്ള മുതൽ മുടക്ക് കാർദേഖോയുടെ പ്രമോട്ടർമാരായ ഗിർനാർ സോഫ്റ്റ്‌വേറും ഗാഡിഡോട്ട്‌കോമിന്റെ ഉടമകളായ ഇബിബോ ഗ്രൂപ്പും വെളിപ്പെടുത്തിയിട്ടില്ല.

പുതിയ കാറുകളുടെ വില്പനയിലാണ് കാർദേഖോ ശ്രദ്ധവയ്ക്കുന്നത്. ഗാഡിഡോട്ട്‌കോം യൂസഡ് കാർവിപണിയിലും. പ്രതിമാസം 15 ദശലക്ഷം സന്ദർശകരാണ് ഇരു വെബ്‌സൈറ്റുകളിലും എത്തുന്നത്. 4,000 കാറുകൾ ഓരോ മാസവും വിൽക്കുന്നുണ്ടെന്നാണ് കാർദേഖോയുടെ അവകാശവാദം.