ലാൻഡിംഗിനിടെ വിമാന എൻജിന് തീപിടിച്ചു

Posted on: August 2, 2018

ഹൈദരാബാദ് : കുവൈറ്റിൽ നിന്നും ഹൈദരാബാദിൽ എത്തിയ ജസീറ എയർവേസ് വിമാന*ത്തിന്റെ എൻജിനിൽ ലാൻഡിംഗിനിടെ തീപിടുത്തം. വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരും സുരക്ഷിതരാണ്. ഇന്നു പുലർച്ചെ 1.30 ടെയാണ് സംഭവം. എയർബസ് എ 320 വിമാനമാണ് തലനാരിഴയ്ക്ക് വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ലാൻഡ് ചെയ്ത വിമാനം ടാക്‌സിവേയിലേക്ക് മാറ്റുന്നതിനിടെയാണ് എൻജിനിൽ തീ കണ്ടത്. പൈലറ്റ് ഉടനെ എൻജിൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.