03
Friday
May 2024
May 2024
ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു
Posted on: August 1, 2018
കൊച്ചി : മലയാളത്തിന്റെ പ്രിയ ഗസൽ ഗായകൻ ഉമ്പായി (പി.എ. ഇബ്രാഹിം – 68) അന്തരിച്ചു. ഇന്നു വൈകുന്നേരം 4.40 ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം നാലിന് ഫോർട്ട്കൊച്ചി കൽവത്തി ജുമാമസ്ജിദ് കബർസ്ഥാനിൽ. മൃതദേഹം നാളെ രാവിലെ 10 മുതൽ കൽവത്തി കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന്വെയ്ക്കും.
മട്ടാഞ്ചേരിയിലാണ് ഉമ്പായിയുടെ സംഗീത ജീവിതം ആരംഭിച്ചത്. 1988 ൽ ആദ്യ ആൽബം പുറത്തിറക്കി. തുടർന്ന് ഇരുപതോളം ഗസൽ ആൽബങ്ങൾക്ക് സംഗീതം പകർന്നു. നോവൽ എന്ന സിനിമയ്ക്ക് സംഗീതം പകർന്നിട്ടുണ്ട്.
ഉമ്പായിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
TAGS: Ghazal | Ghazal Singer Umbayi | Umbayi |
News in this Section
Related News
Trending News