ഫെഡറൽ ബാങ്ക് സിയാലിന് 500 കോടി വായ്പ നൽകി

Posted on: September 27, 2014

Federal-bank-gives-500-cror

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് (സിയാൽ) ഫെഡറൽ ബാങ്ക് 500 കോടി രൂപയുടെ ടേം വായ്പ അനുവദിച്ചു. പുതിയ ഇന്റർനാഷണൽ ടെർമിനലിന്റെ നിർമ്മാണണത്തിനാണ് ഈ വായ്പ.

500 കോടി രൂപയുടെ ടേം വായ്പയുടെ കരാറിൽ സിയാൽ എംഡി വി ജെ കുര്യൻ ഐഎഎസും ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനുമാണ് ഒപ്പുവച്ചത്. നെടുമ്പാശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ചടങ്ങിൽ സിയാലിലെയും ഫെഡറൽ ബാങ്കിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.