പെട്രോൾ, ഡീസൽ വിലകൾ കൂട്ടി

Posted on: May 14, 2018

കൊച്ചി : കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ കൂട്ടി. 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്.

അസംസ്‌കൃത എണ്ണയുടെ വില ഏപ്രിൽ 24 ന് ശേഷം വർധിച്ചെങ്കിലും കർണാടക തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടേക്കുമെന്ന ആശങ്കയിൽ വർധന മരവിപ്പിച്ചിരിക്കുകയായിരുന്നു. ആഗോള വിപണിയിൽ ക്രൂഡോയിൽ വില 100 ഡോളർ കടന്നേക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തൽ.