04
Saturday
May 2024
May 2024
ക്വാൽകോം 1500 ജീവനക്കാരെ കുറയ്ക്കുന്നു
Posted on: April 21, 2018
കാലിഫോർണിയ : യുഎസ് ചിപ്പ് നിർമാതാക്കളായ ക്വാൽകോം ചെലവുചുരുക്കലിന്റെ ഭാഗമായി 1500 ജീവനക്കാരെ കുറയ്ക്കുന്നു. സാൻഡിയാഗോയിൽ നിന്ന് 1,231 ഉം സാൻജോസ്, സാന്ത ക്ലാര എന്നിവിടങ്ങളിൽ നിന്നായി 269 ഉം ജീവനക്കാരെ ജൂൺ പകുതിയോടെ പിരിച്ചുവിടാനാണ് ഒരുങ്ങുന്നത്.
ജീവനക്കാരെ കുറയ്ക്കുന്നതിലൂടെ ഒരു ബില്യൺ ഡോളർ നേട്ടം ഉണ്ടാകുമെന്ന് കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു. ഈ വർഷം ജനുവരിയിലാണ് ക്വാൽകോം ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്.
TAGS: Qualcomm |
News in this Section