ഗോൾഡ്മാൻ സാച്ചസ് ബംഗലുരുവിൽ പുതിയ കാമ്പസ് തുറക്കും

Posted on: September 25, 2014

Goldman-Sachs-big

ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ ഗോൾഡ്മാൻ സാച്ചസ് ബംഗലുരുവിൽ 1,200 കോടി രൂപ മുതൽമുടക്കിൽ പുതിയ കാമ്പസ് ആരംഭിക്കും. 2018 ൽ പൂർത്തിയാകുന്ന പുതിയ കാമ്പസിൽ 9000 ജീവനക്കാരെ ഉൾക്കൊള്ളാനാകും.

2004 ആണ് ഗോൾഡ്മാൻ സാച്ചസ് ബംഗലുരുവിൽ ഓഫീസ് തുറന്നത്. ഏകദേശം 5,400 പേർ ഇവിടെ ജോലി ചെയ്തുവരുന്നു. ഗോൾഡ്മാൻ സാച്ചസിന്റെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസാണ് ബംഗലുരുവിലുള്ളത്.