ഫുഡ്പാണ്ട 100 മില്യൺ ഡോളർ മൂലധനം സമാഹരിച്ചു

Posted on: May 2, 2015

Foodpanda-App-Big

ന്യൂഡൽഹി : മൊബൈൽ ഫുഡ് ഡെലിവറി ആപ്പായ ഫുഡ്പാണ്ട 100 മില്യൺ ഡോളർ (635 കോടി രൂപ ) സമാഹരിച്ചു. ഗോൾഡ്മാൻ സാച്ചസ്, റോക്കറ്റ് ഇന്റർനെറ്റ് എസ്ഇ എന്നിവരാണ് നിക്ഷേപം നടത്തിയത്. ഫുഡ്പാണ്ടയുടെ 52 ശതമാനം ഓഹരികൾ റോക്കറ്റ് ഇന്റർനെറ്റിന്റെ നിയന്ത്രണത്തിലാണ്. 2012 നുശേഷം ഫുഡ്പാണ്ട 310 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

ഫുഡ്പാണ്ട ഈ വർഷം അവസാനം 10-12 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുമെന്ന് സഹസ്ഥാപകനും സിഇഒയുമായ റാൽഫ് വെൻസെൽ പറഞ്ഞു. 39 രാജ്യങ്ങളിലെ 580 നഗരങ്ങളിൽ ഫുഡ്പാണ്ടയ്ക്ക് സാന്നിധ്യമുണ്ട്. ഇന്ത്യയിൽ പിസഹട്ട്, സബ് വേ, ബാസ്‌ക്കിൻ റോബിൻസ്, അമ്മീസ് ബിരിയാണി, ഫാസോസ് തുടങ്ങിയ 3,000 ലേറെ റെസ്‌റ്റോറന്റുകളുമായി സഖ്യമുണ്ട്.