മൈക്കിൾ ഇവാൻസ് ആലിബാബ പ്രസിഡന്റ്

Posted on: August 4, 2015

Alibaba-Michael-Evans-Big

ന്യൂഡൽഹി : മൈക്കിൾ ഇവാൻസിനെ ആലിബാബ ഗ്രൂപ്പ് പ്രസിഡന്റായി നിയമിച്ചു. ഗോൾഡ്മാൻ സാച്ചസ് വൈസ് ചെയർമാനും ഏഷ്യ മേധാവിയുമായിരുന്നു.

രണ്ട് ദശാബ്ദത്തിലേറെ ഗോൾഡ്മാൻ സാച്ചസിൽ പ്രവർത്തിച്ച ഇവാൻസ് കഴിഞ്ഞ വർഷം പകുതിയോടെ ആലിബാബ ബോർഡിൽ ചേർന്നിരുന്നു. ചൈനയ്ക്കു പുറത്ത് ആലിബാബയുടെ വളർച്ചാ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് മൈക്കിൾ ഇവാൻസിന്റെ ദൗത്യം.