എയർ ഫ്രാൻസ് സമരം തുടരുന്നു

Posted on: September 21, 2014

Air-France-Counter-big

എയർ ഫ്രാൻസ് പൈലറ്റുമാർ ഒരാഴ്ചയായി തുടരുന്ന സമരം 26 വരെ ദീർഘിച്ചേക്കും. സമരം അവസാനിപ്പിക്കാൻ ഫ്രഞ്ച് ഗവൺമെന്റ് മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 15 മുതൽ 22 വരെയാണ് പൈലറ്റുമാർ സമരത്തിന് നോട്ടീസ് നൽകിയിരുന്നത്.

നാളെ 41 ശതമാനം ഫ്‌ലൈറ്റുകൾ ഓപറേറ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് എയർ ഫ്രാൻസ്. അതേസമയം സെപ്റ്റംബർ 26 വരെയുള്ള ബുക്കിംഗുകളുടെ ടിക്കറ്റ് ചെയ്ഞ്ച് ചെയ്യണമെന്ന് എയർ ഫ്രാൻസ് അഭ്യർത്ഥിച്ചു.