എയർ ഫ്രാൻസ് 1000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു

Posted on: October 23, 2015

Air-France-Ground-staff-Big

പാരീസ് : എയർ ഫ്രാൻസ് 2016 ൽ 1000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. 2016 ലും 2017 ലുമായി 2,900 ജീവനക്കാരെ കുറച്ചുകൊണ്ടുള്ള പുനസംഘടനയ്ക്കാണ് എയർ ഫ്രാൻസ് തയാറെടുക്കുന്നത്. 300 പൈലറ്റുമാർ, 700 സ്റ്റുവാർഡ്‌സ്, 1,900 ഗ്രൗണ്ട് സ്റ്റാഫ് എന്നിവരെ കുറചുകൊണ്ടുള്ള പുനസംഘടന പദ്ധതിയാണ് ഈ മാസം ആദ്യം പ്രഖ്യാപിച്ചത്.

പുനസംഘടന പദ്ധതി പ്രഖ്യാപിച്ചതോടെ എയർഫ്രാൻസ് കെഎൽഎം എക്‌സിക്യൂട്ടീവുകളെ ജീവനക്കാർ കൈയേറ്റം ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. ജീവനക്കാരുമായി ധാരണയിലെത്താൻ കഴിഞ്ഞാൽ ഇനിയും 2017 ലെ ലേ ഓഫ് ഒഴിവാക്കാനാകുമെന്നാണ് വ്യോമയാന വൃത്തങ്ങളുടെ വിലയിരുത്തൽ.