പാരീസ് ആക്രമണം : എയർഫ്രാൻസിന് നഷ്ടം 70 മില്യൺ യൂറോ

Posted on: January 11, 2016

Air-france-planes-big

പാരീസ് : പാരീസ് ആക്രമണത്തിൽ എയർഫ്രാൻസ് – കെഎൽഎമ്മിന് നഷ്ടം 70 മില്യൺ യൂറോ (76.42 മില്യൺ ഡോളർ). എയർഫ്രാൻസ്-കെഎൽഎം ഗ്രൂപ്പിലെ നാല് വിമാനക്കമ്പനികളിലായി ഡിസംബറിൽ യാത്രചെയ്തത് 67 ലക്ഷം പേരാണ്.

സീറ്റ് ഓക്യുപൻസി 82.9 ശതമാനം. സീറ്റ് ഉപയോഗത്തിൽ 0.2 ശതമാനം കുറവുണ്ടായി. നവംബറിലെ ടേണോവർ 50 മില്യൺ യൂറോ ആയി കുറഞ്ഞു. നവംബർ 13 ന് നടന്ന ആക്രമണത്തിൽ 130 പേർ മരിക്കുകയും 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.