എയർഫ്രാൻസ് പൈലറ്റുമാർ വീണ്ടും സമരത്തിലേക്ക്

Posted on: June 21, 2016

Air-France-big

പാരീസ് : എയർഫ്രാൻസ് പൈലറ്റുമാർ ഒരു മാസത്തിനിടെ രണ്ടാം തവണ സമരത്തിലേക്ക് നീങ്ങുന്നു. ജൂൺ 24 മുതൽ 27 വരെയാണ് സമരത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. നേരത്തെ ജൂൺ 11 മുതൽ 14 വരെ സമരം നടത്തിയിരുന്നു. സമരം മൂലം എയർ ഫ്രാൻസിന്റെ 20 ശതമാനം ഫ്‌ളൈറ്റുകൾ മുടങ്ങിയിരുന്നു.

മാനേജ്‌മെന്റ് തീരുമാനിച്ച പുതിയ വേതനവ്യവസ്ഥകൾ പ്രകാരം തങ്ങളുടെ ശമ്പളം 5 ശതമാനം കുറയുമെന്നാണ് പൈലറ്റുമാരുടെ നിലപാട്. ഫുട്‌ബോൾ ടൂർണമെന്റുകളുടെ പശ്ചാത്തലത്തിൽ സർവീസുകൾ മുടങ്ങാതിരിക്കാൻ മാനേജ്‌മെന്റ് അനുകൂല നിലപാട് കൈക്കൊള്ളുമെന്നാണ് പൈലറ്റ്മാരുടെ സംഘടനകളുടെ പ്രതീക്ഷ.