ഷെർലി ടൂർസിനും ലേക് പാലസിനും ട്രാവൽ മാർട്ട് അവാർഡുകൾ

Posted on: September 20, 2014

KTM-Logo-sകേരള ട്രാവൽ മാർട്ടിൽ മികച്ച മൈക്രോ എക്‌സിബിറ്റർക്കുള്ള അവാർഡ് ഷെർലി ടൂർസ് ആൻഡ് ട്രാവൽസിനു ലഭിച്ചു. മികച്ച ചെറുകിട എക്‌സിബിറ്റർക്കുള്ള അവാർഡ് മാരാരിക്കുളം ഇരാൻഡിയ റിസോർട്ട്‌സിനും മീഡിയം എക്‌സിബിറ്റർക്കുള്ള അവാർഡ് തേക്കടി കൊണ്ടോടി ഹോട്ടൽസ് ആൻഡ് റിസോർട്‌സിനും വൻകിട എക്‌സിബിറ്റർക്കുള്ള അവാർഡ് ആലപ്പുഴ ആലപ്പുഴ ലേക് പാലസ് റിസോർട്ടിനും ലഭിച്ചു.

സമാപന ചടങ്ങിൽ കേന്ദ്ര ടൂറിസം സെക്രട്ടറി ഗിരീഷ് ശങ്കർ അവാർഡുകൾ വിതരണം ചെയ്തു. കെടിഎം പ്രസിഡന്റ് കെ ടി എം പ്രസിഡന്റ് ജോണി എബ്രഹാം ജോർജ്, കെ ടി എം സെക്രട്ടറി അനീഷ് കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.