കേരള ട്രാവൽ മാർട്ട് ഇന്ന് സമാപിക്കും

Posted on: September 19, 2014

KTM-Logo-s

കേരളാ ട്രാവൽ മാർട്ട് ഇന്ന് സമാപിക്കും. ഉച്ചക്ക് 12 മുതൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും. രാവിലെ 11 ന് ഉത്തരവാദിത്വ ടൂറിസത്തെ കുറിച്ച് ടൂറിസം സെക്രട്ടറി സുമൻ ബില്ല സംസാരിക്കും. രണ്ടാം ദിവസം 8000 ഓളം ബിസിനസ് മീറ്റിങ്ങുകൾ നടന്നു.

കേരളത്തിലെ പുതിയ മദ്യ നയത്തെ കുറിച്ചുള്ള ആശങ്കകൾ ടൂർ ഓപ്പറേറ്റർമാർ പങ്ക് വച്ചു. സംസ്ഥാനത്തെ റോഡുകളെ വിദേശ പ്രതിനിധികൾ കണക്കറ്റ് പരിഹസിച്ചു. ചുവപ്പ് നാടയുടെ കുരുക്കഴിക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും വിദേശ പ്രതിനിധികൾ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിൽ അഞ്ച് മിനിറ്റിനുള്ളിൽ ചെയ്യുന്ന കാര്യങ്ങൾ ഇവിടെ വിദേശ വിനോദ സഞ്ചാരികൾ മടങ്ങി പോയാലും അവസാനിക്കാതെ നീളുകയാണെന്നും വിദേശപ്രതിനിധികൾ കുറ്റപ്പെടുത്തി.

ടൂറിസവും ആയുർവേദവും യോജിച്ച് മുന്നേറണമെന്ന് ബേബി മാത്യു സോമതീരം നിർദേശിച്ചു. തനിച്ച് വരുന്ന വിദേശ വനിതകളുടെ സേവനത്തിനായി വനിതാ തെറാപ്പിസ്റ്റുകൾ, വനിതാ ഡോക്ടർമാർ, വനിതാ ഗൈഡുകൾ എന്നിവരുടെ സേവനം ഉറപ്പാക്കണമെന്നും ട്രാവൽ മാർട്ടിൽ ആവശ്യം ഉയർന്നു.