മൊബൈൽ ബാങ്കിംഗിൽ 50 ശതമാനം വിഹിതവുമായി എസ് ബി ഐ

Posted on: September 19, 2014

SBI-board-CSമൊബൈൽ ബാങ്കിംഗിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 50 ശതമാനം വിപണി വിഹിതം. മൊത്തം 1.15 കോടി രജിസ്‌ട്രേഡ് മൊബൈൽ ബാങ്കിംഗ് ഇടപാടുകാരുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ രംഗത്ത് രണ്ടാം സ്ഥാനത്തുള്ളവരേക്കാൾ ബഹുദൂരം മുന്നിലാണ്.

എസ് ബി ഐ യുടെ ആകെ ചെറുകിട ഉപഭോക്താക്കളിൽ 4.5 ശതമാനത്തോളമാണ് മൊബൈൽ ബാങ്കിംഗ് രംഗത്തുള്ളത്. രണ്ടു വർഷത്തിനുള്ളിൽ 10 മുതൽ 12 ശതമാനം വരെയും മൂന്നു മുതൽ അഞ്ചു വരെ വർഷം കൊണ്ട് 30-35 ശതമാനം വരെയും വളർച്ചനേടുമെന്നാണ് എസ് ബി ഐ പ്രതീക്ഷിക്കുന്നത്. ഏതു ഹാൻഡ് സെറ്റ് ഉപയോഗിക്കുന്നവർക്കും മൊബൈൽ ബാങ്കിംഗ് പ്രയോജനപ്പെടുത്താമെന്നതാണ് എസ് ബി ഐ. യുടെ സവിശേഷതയെന്ന് എസ് ബി ഐ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.