വേൾഡ് ഇക്കണോമിക് ഫോറം ചൈനയിൽ അഞ്ചാം വാർഷികം ആഘോഷിച്ചു

Posted on: September 16, 2014

WEF-2014--big

വേൾഡ് ഇക്കണോമിക് ഫോറം ഔദ്യോഗികമായി ചൈനയിൽ സ്ഥാപിതമായതിന്റെ അഞ്ചാം വാർഷികം സെപ്റ്റംബർ 10 മുതൽ 12 വരെ ടിയാഞ്ചിനിൽ ആഘോഷിച്ചു. 90 രാജ്യങ്ങളിൽ നിന്നായി 2,000 ത്തോളം പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. ചൈന ഗവൺമെന്റുമായി ചേർന്ന് നാഷണൽ ഗവൺമെന്റ് ആന്റി റിഫോംസ് കമ്മീഷനാണ് സമ്മേളനം സംഘടിപ്പിച്ചത്. ചൈന വിദേശനിക്ഷേപത്തെ ഇനിയും സ്വാഗതം ചെയ്യുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ചൈനീസ് പ്രീമിയർ ലീ കെക്‌യാങ് പറഞ്ഞു.

ജിസിസി ബിസിനസ് കൗൺസിൽ ഓൺ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് എന്ന വിഷയത്തിൽ ദുബായിലെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് സിഇഒ അദീബ് അഹമ്മദ് ചർച്ചയ്ക്കു നേതൃത്വം നൽകി. ഫു ചെംഗ്‌യു (ചെയർമാൻ ചൈന പെട്രോളിയം ആൻഡ് കെമിക്കൽ കോർപറേഷൻ), വിനീത് നയ്യാർ (വൈസ് ചെയർമാൻ എച്ച് സി എൽ ടെക്‌നോളജീസ്), എൻ. ചന്ദ്രശേഖരൻ (മാനേജിംഗ് ഡയറക്ടർ ടി സി എസ്), സുബ്ര സുരേഷ് (പ്രസിഡന്റ് കാർണിജി മെലൺ യൂണിവേഴ്‌സിറ്റി) വിക്രം ചന്ദ്ര (സിഇഒ എൻഡിടിവി), സുമിത് അഗർവാൾ (ജനറൽ മാനേജർ ഫോർട്ടീസ് ഹെൽത്ത്‌കെയർ), തുടങ്ങിയ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.