ഐഫോണിന് ആദ്യദിനത്തിൽ 40 ലക്ഷം ഓർഡർ

Posted on: September 16, 2014

Apple-iphone-6-big

ഐഫോൺ 6 ഉം 6 പ്ലസും ലോഞ്ച് ചെയ്ത ആദ്യദിവസം 40 ലക്ഷം യൂണിറ്റുകൾക്കു ഓർഡർ ലഭിച്ചതായി ആപ്പിൾ വെളിപ്പെടുത്തി. ബുക് ചെയ്തവർക്കുള്ള ഡെലിവറി വെള്ളിയാഴ്ച മുതൽ ആരംഭിക്കും. കഴിഞ്ഞവർഷം ഐഫോൺ 5 അവതരിപ്പിച്ചപ്പോൾ 90 ലക്ഷം ഫോണുകളാണ് ആദ്യത്തെ മൂന്നു ദിവസത്തിനുള്ളിൽ ആപ്പിൾ വില്പന നടത്തിയത്.

ആദ്യഘട്ടത്തിൽ യുഎസിന് പുറമെ കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ സിംഗപ്പൂർ, യുകെ, ഹോംങ്കോംഗ് എന്നീ രാജ്യങ്ങളിലാണ് ഐഫോൺ 6 ലഭ്യമാക്കുന്നത്.