ആന്ധ്രയിൽ ഹീറോയുടെ പുതിയ പ്ലാന്റ്

Posted on: September 15, 2014

Hero-motocorp-Plant-big

ഹീറോ മോട്ടോ കോർപിന്റെ പുതിയ പ്ലാന്റ് ആന്ധ്രപ്രദേശിൽ സ്ഥാപിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം ആന്ധ്രപ്രദേശ് ഗവൺമെന്റും ഹീറോ കമ്പനിയും ഈ ആഴ്ച ഒപ്പുവയ്ക്കും. ഹീറോയുടെ പ്ലാന്റിന് ചിറ്റൂർ ജില്ലയിൽ 6,00 ഏക്കർ സ്ഥലം അനുവദിക്കാൻ ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു.

കമ്പനിയുടെ ആറാമത്തെ ടൂവീലർ പ്ലാന്റാണ് ആന്ധ്രപ്രദേശിലേത്. അഞ്ചാമത്തെ പ്ലാന്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് ഹീറോ മോട്ടോ മാനേജിംഗ് ഡയറക്ടർ പവൻ മുഞ്ചാൽ പറഞ്ഞു.