കൊഗ്‌നിസന്റ് 2.7 ബില്യൺ ഡോളറിന് ട്രിസെറ്റോയെ വാങ്ങും

Posted on: September 15, 2014

Cognizant-Head-quarters-big

യുഎസിലെ ഹെൽത്ത്‌കെയർ ഐടി സർവീസ് പ്രൊവൈഡറായ ട്രിസെറ്റോയെ കൊഗ്‌നിസന്റ് 2.7 ബില്യൺ ഡോളറിന് (16,507 കോടി രൂപ) വാങ്ങും. 2,45,000 ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സിനു സേവനം നൽകുന്ന കമ്പനിയാണ് ട്രിസെറ്റോ. വരുമാനം 3 ബില്യൺ ഡോളർ. ജീവനക്കാർ 3,700. കൊഗ്‌നിസന്റിനു നിലവിൽ 200 ഹെൽത്ത്‌കെയർ ക്ലയന്റുകളാണുള്ളത്.

ഡിസംബറോടെ ഏറ്റെടുക്കൽ പൂർത്തിയാകും. ട്രിസെറ്റോയുടെ ഏറ്റെടുക്കൽ കൊഗ് നിസന്റിന്റെ വളർച്ചയ്ക്കു വഴിയൊരുക്കുമെന്ന് സിഇഒ ഫ്രാൻസിസ്‌കോ ഡിസൂസ പറഞ്ഞു.

TAGS: Cognizant | TriZetto |