07
Tuesday
May 2024
May 2024
ബി.ആർ. ഷെട്ടിക്ക് പി.വി. സാമി പുരസ്കാരം
Posted on: August 26, 2017
കോഴിക്കോട് : പ്രമുഖ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടിക്ക് പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്കാരം. വ്യാവസായിക, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം. സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 12 ന് കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി യശോ നായക് പുരസ്കാരം സമ്മാനിക്കും. മുൻ കേന്ദ്രമന്ത്രി വയലാർ രവി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ സംസാരിക്കും.
യുഎഇ എക്സ്ചേഞ്ച്, എൻഎംസി ഹെൽത്ത്കെയർ തുടങ്ങിയ സംരംഭങ്ങളുടെ സാരഥിയായ പദ്മശ്രീ ബി.ആർ. ഷെട്ടി മംഗലാപുരം സ്വദേശിയാണ്. എം.പി. വീരേന്ദ്രകുമാർ, ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
TAGS: B R Shetty |
News in this Section