എൻഎംസി ഹെൽത്ത് സൗദിയിൽ രണ്ട് ആശുപത്രികൾ ഏറ്റെടുത്തു

Posted on: September 12, 2016

b-r-shetty-nmc-big

ജിദ്ദ : അബുദാബി ആസ്ഥാനമായുള്ള എൻഎംസി ഹെൽത്ത് സൗദി അറേബ്യയിൽ രണ്ട് ആശുപത്രികൾ ഏറ്റെടുത്തു. നാല് ദശലക്ഷം ഡോളർ മുതൽ മുടക്കി ജിദ്ദയിൽ 120 കിടക്കകളുള്ള ഒരു ആശുപത്രിയും 28 ദശലക്ഷം ഡോളർ മുതൽമുടക്കി അൽ ഖോബറിലെ അസ് സലാമ ഹോസ്പിറ്റലിന്റെ 70 ശതമാനം ഓഹരികളും എൻഎംസി സ്വന്തമാക്കി.

അസ് സലാമ ആശുപത്രിയിൽ 140 കിടക്കകളാണുള്ളത്. റിയാദിലും ഒരു ആശുപത്രി ഏറ്റെടുക്കാൻ എൻഎംസിക്ക് പദ്ധതിയുണ്ട്. യുഎഇ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലായി നിലവിൽ 20 ആശുപത്രികളാണ് എൻഎംസി ഹെൽത്തിനുള്ളത്.