18
Saturday
May 2024
May 2024
ഫുക്കറ്റ്, മാലി രാജ്യാന്തരസർവീസുകളുമായി ഗോ എയർ
Posted on: August 10, 2017
മുംബൈ : ഗോ എയർ മുംബൈയിൽ നിന്ന് തായ്‌ലാൻഡിലെ ഫുക്കറ്റിലേക്കും മാലിദ്വീപിലേക്കും രാജ്യാന്തരസർവീസുകൾ ആരംഭിക്കുന്നു. ഒക്‌ടോബറിൽ രണ്ട് എയർബസ് എ-320 നിയോ വിമാനങ്ങൾ ഡെലിവറി ലഭിക്കുന്നതോടെ സർവീസ് ആരംഭിക്കാനാണ് നീക്കം. ഗോ എയറിന്റെ ആദ്യ രാജ്യാന്തര സർവീസുകളാണിത്. ഇരു കേന്ദ്രങ്ങളിലേക്കും ഇപ്പോൾ മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകളില്ല.
നേരത്തെ കൊച്ചിയിൽ നിന്ന് ദോഹയിലേക്കും (ഖത്തർ), ദമാമിലേക്കും (സൗദി അറേബ്യ) രാജ്യാന്തര സർവീസ് നടത്താൻ ഗോ എയർ ആലോചിച്ചിരുന്നു. പുതിയ വിമാനങ്ങൾ ഡെലിവറി ലഭിക്കുന്ന മുറയ്ക്ക് ഈ സർവീസുകളും ആരംഭിക്കുമെന്നാണ് സൂചന. നിലവിൽ 23 വിമാനങ്ങളാണ് ഗോ എയർ ഫ്‌ളീറ്റിലുള്ളത്.
News in this Section