ഛത്തീസ്ഗഡ് 10,000 സോളാർ ലാമ്പുകൾ കാഷ്മീരിനു നൽകും

Posted on: September 13, 2014

Solar-Lantern-smallപ്രളയം നാശം വിതച്ച ജമ്മുകാഷ്മീരിൽ വെളിച്ചം എത്തിക്കാൻ ഛത്തീസ്ഗഡ് സർക്കാർ 10,000 സൗരോർജ വിളക്കുകൾ നൽകും. ഇതിനു പുറമെ ട്രാൻസ്‌ഫോർമറുകൾ ഉൾപ്പടെയുള്ള നിരവധി ഇലക്ട്രിക്കൽ ഉപകരണങ്ങളും സംഭാവന ചെയ്യുന്നുണ്ട്. നേരത്തെ അഞ്ചു കോടി രൂപയുടെ ധനസഹായവും അഞ്ചു കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങളും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.