പ്രോജക്ട് നെക്‌സ്റ്റ് : എയർടെൽ 2000 കോടി മുതൽമുടക്കും

Posted on: July 11, 2017

ന്യൂഡൽഹി : ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച പ്രോജക്ട് നെക്‌സ്റ്റ് പദ്ധതിക്കായി എയർടെൽ 2000 കോടി രൂപ മുതൽമുടക്കും. നെക്സ്റ്റ് ജനറേഷൻ എയർടെൽ സ്റ്റോറുകൾ, പോസ്റ്റ് പെയ്ഡ് പ്രോമിസ്, സെക്യൂരിറ്റി പ്രോമിസ് എന്നിവ ഉൾപ്പെടുന്ന പദ്ധതി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ 2500 ലേറെ എയർടെൽ സ്റ്റോറുകളുടെ നവീകരണം, പോസ്റ്റ് പെയ്ഡ് പ്ലാനിൽ ഉപയോഗിക്കാത്ത ഡാറ്റയുടെ അടുത്ത ബിൽസൈക്കിളിൽ ഉൾപ്പെടുത്തൽ, ഡിജിറ്റൽ സ്മാർട്ട്‌ഫോൺ സംരക്ഷണം തുടങ്ങിയവയാണ് പ്രോജക്ട് നെക്‌സ്റ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്.