അമുൽ ഏറ്റവും വലിയ ആറാമത്തെ ബട്ടർ ബ്രാൻഡ്

Posted on: July 10, 2017

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ബട്ടർ ബ്രാൻഡ് പദവി അമുലിന് സ്വന്തം. ആഗോള വിപണിയിൽ അമുലിന് 2.1 ശതമാനം വിപണിവിഹിതമുണ്ട്.

പ്രതിവർഷം 17 ബില്യൺ ഡോളർ വരുന്ന ആഗോള ബട്ടർ വിപണിയിലാണ് അമുൽ ഈ നേട്ടം കൈവരിച്ചതെന്ന് വിപണി ഗവേഷണ സ്ഥാപനമായ യൂറോമോണിട്ടർ വ്യക്തമാക്കി. ഗുജറാത്ത് കോഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ആണ് അമുൽ ബ്രാൻഡ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.