അമുലിന് 23,000 കോടി വിറ്റുവരവ്

Posted on: April 2, 2016

Amul-Diary-big

അഹമ്മദാബാദ് : അമുൽ ബ്രാൻഡ് ഉടമകളായ ഗുജറാത്ത് കോഓപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) മാർച്ച് 31 ന് അവസാനിച്ച 2015-16 ധനകാര്യവർഷത്തിൽ 23,005 കോടി രൂപ വിറ്റുവരവ് നേടി. മുൻ വർഷത്തേക്കാൾ 11 ശതമാനം വളർച്ച കൈവരിച്ചു. പാലും പാലുത്പന്നങ്ങളും വിറ്റ് 2014-15 ൽ 20,733 കോടിയായിരുന്ന ടേണോവർ. 2017-18 ൽ 30,000 കോടി രൂപയാണ് ജിസിഎംഎംഎഫിന്റെ ലക്ഷ്യം.

അമുൽ ഉത്പന്നങ്ങൾ ഓരോ വർഷവും ഇരട്ടയക്ക വളർച്ചയാണ് രേഖപ്പെടുത്തുന്നത്. വിറ്റുവരവിന്റെ സിംഹഭാഗവും പാലിൽ നിന്നാണ്. വിറ്റുവരവിന്റെ 80-85 ശതമാനവും പാൽ ഉത്പാദകർക്ക് തിരികെ നൽകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 12 പ്രോസസിംഗ് പ്ലാന്റുകൾ അമുൽ ആരംഭിച്ചു.