മലബാർ സിമന്റ്‌സ് ലാഭവിഹിതം കൈമാറി

Posted on: June 10, 2016

MCL-dividend-handing-over-B

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സിന്റെ 2015-16 ധനകാര്യവർഷത്തെ ലാഭവിഹിതമായ 1.30 കോടി രൂപ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് കൈമാറി.

മലബാർ സിമന്റ്‌സ് ചെയർമാനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ പി.എച്ച്. കുര്യൻ, മലബാർ സിമന്റ്‌സ് എംഡിയും റിയാബ് സെക്രട്ടറിയുമായ കെ. പദ്മകുമാർ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്. പൊതുമേഖല വ്യവസായ പുനസംഘടന ബോർഡ് (റിയാബ്) ചെയർമാൻ ഡോ. എം.പി.സുകുമാരൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.