മണപ്പുറം ഫിനാൻസ് എൻസിഡി ഇഷ്യു

Posted on: September 12, 2014

Manappuram-Fin-Logo-smallമണപ്പുറം ഫിനാൻസിന്റെ 150 കോടി രൂപയുടെ എൻസിഡി ഇഷ്യു തിങ്കളാഴ്ച ആരംഭിക്കും. ഗ്രീൻഷൂ ഓപ്ഷനിൽ മറ്റൊരു 150 കോടി രൂപ കൂടി സമാഹരിക്കാൻ മണപ്പുറത്തിന് അനുമതിയുണ്ട്.
.

പ്രവർത്തനമൂലധനത്തിനു വേണ്ടി വായ്പ എടുക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് എൻസിഡി ഇഷ്യു. നടപ്പുവർഷം എൻസിഡി വഴി മൊത്തം 2,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതേവരെ 400 കോടി സമാഹരിച്ചു.