യംഗ് എന്റർപ്രണേഴ്‌സ് സമ്മിറ്റ്

Posted on: September 11, 2014

 

Aruna-Sundrarajan-PKK-big

കേരള വ്യവസായ വകുപ്പ് കെ എസ് ഐ ഡി സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ സംരംഭക സംഗമമായ യെസ് സെപ്റ്റംബർ 12 ന് അങ്കമാലി ആഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. വ്യവസായ – ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ഐടി പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ സ്വാഗതം പറയും. അഡീഷണൽ ചീഫ് സെക്രട്ടറിയും കെ എസ് ഐ ഡി സി എംഡിയുമായ അരുണ സുന്ദരരാജൻ മീറ്റിനെക്കുറിച്ച് വിശദീകരിക്കും. മന്ത്രിമാരായ കെ. ബാബു, ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.

.കൃഷി – ഭക്ഷ്യസംസ്‌കരണം, ടൂറിസം, ഗ്രീൻ ടെക്‌നോളജി, ബിസിനസ് ഇന്നോവേഷൻ, ഹെൽത്ത്‌കെയർ – ലൈഫ് സയൻസസ്, ഇലക് ട്രോണിക്‌സ് – ഡിജിറ്റൽ മീഡിയ, മാനുഫാക്ചറിംഗ്, ഐടി എന്നിവയിലായി ഏഴു സെഷനുകളാണ് സംഗമത്തിലുള്ളത്. കേരളത്തിന് അകത്തും പുറത്തുനിന്നുമായി 2,000 ലേറെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.

വൈകുന്നേരം ചേരുന്ന ഇൻസ്‌പെയറിംഗ് യംഗ് മൈൻഡ് സെഷനിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ. എം. മാണി തുടങ്ങിയവർ പങ്കെടുക്കും. മികച്ച എക്‌സിബിറ്റർമാർക്കുള്ള അവാർഡുകൾ കെ എസ് ഐ ഡി സി ചെയർമാൻ ടി. കെ. എ നായർ, പദ്മശ്രീ എം. കെ. യൂസഫലി എന്നിവർ സമ്മാനിക്കും. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണർ ഭരത് ജോഷി, ചീഫ് സെക്രട്ടറി ഇ. കെ ഭരത് ഭൂഷൺ തുടങ്ങിയവർ പ്രസംഗിക്കും.

സമാപന സെഷനായ സ്‌പ്രെഡിംഗ് ദ ലൈറ്റ് ഓഫ് എന്റർപ്രണർഷിപ്പിൽ സിനിമതാരം റീമ കല്ലിങ്കൽ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ ശ്രീലക്ഷ്മി സുരേഷ് വിളക്ക് തെളിയിക്കും. തുടർന്ന് ആ വെളിച്ചം മറ്റു യുവ സംരംഭകർ ചിരാതിൽ ഏറ്റുവാങ്ങും.

TAGS: KSIDC | YES 2014 |