05
Sunday
May 2024
May 2024
ടൊയോട്ട 29 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു
Posted on: April 3, 2017
ടോക്കിയോ : തകത എയർബാഗുകളുടെ തകരാറുമൂലം ടൊയോട്ട ലോകവ്യാപകമായി 29 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകളുടെ തകരാറുമൂലം യുഎസിൽ 16 പേർ മരണമടഞ്ഞിരുന്നു. ഇന്ത്യയിൽ എത്ര കാറുകൾ തിരിച്ചുവിളിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടില്ല.
2002 ഡിസംബർ മുതൽ 2004 മാർച്ച് വരെയും ഫെബ്രുവരി 2007 മുതൽ 2012 ഡിസംബർ വരെയും നിർമ്മിച്ച കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഇക്കാലയളവിൽ നിർമ്മിച്ച വാഹനങ്ങൾ ടൊയോട്ട ഡീലർഷിപ്പുകളിൽ എത്തിച്ചാൽ മൂന്നു മണിക്കൂറിനുള്ളിൽ തകരാറുകൾ പരിഹരിച്ചുനൽകുമെന്ന് ടൊയോട്ട വ്യക്തമാക്കി.
TAGS: Takata Airbags | Toyota Recall |
News in this Section