04
Saturday
May 2024
May 2024
ഫോർഡ് കാർവില വർധിപ്പിക്കുന്നു
Posted on: March 26, 2017
ന്യൂഡൽഹി : ഫോർഡ് ഇന്ത്യ ഏപ്രിൽ മുതൽ കാർ വില വർധിപ്പിക്കും. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വർധിച്ച സാഹചര്യത്തിൽ രണ്ട് ശതമാനം വരെ വില കൂട്ടാനാണ് ഫോർഡ് ഒരുങ്ങുന്നത്. ഫിഗോ മുതൽ മസ്താംഗ് വരെയുള്ള കാറുകളുടെ വില 1-2 ശതമാനം വർധിക്കുമെന്ന് ഫോർഡ് വക്താവ് അറിയിച്ചു.
അടുത്ത മാസം മുതൽ വില കൂട്ടുമെന്ന് ഹോണ്ട, വോൾവോ, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: Ford India |
News in this Section